മോദി വരത്തനെന്ന് പ്രിയങ്ക; ഗബ്ബര്‍ സിംഗിനോട് ഉപമിച്ച് രാഹുല്‍

Published : Feb 17, 2017, 12:01 PM ISTUpdated : Oct 04, 2018, 07:29 PM IST
മോദി വരത്തനെന്ന് പ്രിയങ്ക; ഗബ്ബര്‍ സിംഗിനോട് ഉപമിച്ച് രാഹുല്‍

Synopsis

ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിടാനാവാത്തതിനാലാണ് പ്രീയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങാത്തതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രീയങ്ക യു.പിയില്‍ പ്രചാരണം തുടങ്ങിയത് . സഹോദരന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയിലായിരുന്നു പ്രചാരണം. പ്രിയങ്ക പക്ഷേ സ്മൃതിക്ക് മറുപടി പറഞ്ഞില്ല . താന്‍ ഉത്തര്‍ പ്രദേശിന്റെ ദത്തു പുത്രനാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രീയങ്കയുടെ പ്രസംഗം .

അഖിലേഷ് -രാഹുല്‍ ചങ്ങാത്തത്തെ നാട്ടുകാരായ ചെറുപ്പക്കാരുടെ സഖ്യമെന്ന് എസ്.പി കോണ്‍ഗ്രസ് സഖ്യം വിശേഷിപ്പിക്കുമ്പോഴാണ് നരേന്ദ്രമോദിയ വരത്തനെന്ന് പ്രീയങ്ക വിമര്‍ശിക്കുന്നത് . ഹിന്ദി സിനിമകളോട് ഉപമിച്ചായിരുന്നു മോദിക്ക് രാഹുലിന്റെ പരിഹാസം  

എവിടെ പോയാലും മോദി  വാഗ്ദാനം നല്‍കും . ഒന്നും നടപ്പാക്കില്ല.. ഗംഗമാതാവിന്റെ പുത്രനാണെന്നു പറഞ്ഞ് വാരണാസിക്ക് പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും മോദി ഒന്നും ചെയ്തില്ല . തിരഞ്ഞെടുപ്പാകുമ്പോഴാണ് കര്‍ഷരെ മോദി ഓര്‍ക്കുന്നത് .കര്‍ഷകരുടെ കാര്‍ഷിക കടങ്ങളില്‍ ഇളവു നല്‍കാത്ത മോദി മല്യക്ക് വായ്പാ ഇളവ് നല്‍കി . ആറുലക്ഷം കോടിയുടെ സഹായമാണ് പ്രധാനമന്ത്രി  കോര്‍പറേറ്റ് കുടുംബങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

എഫ്‌സിആർഎ ഭേദഗതി ബിൽ: കേന്ദ്രമന്ത്രി കിരൺ റിജിജു സഭാ നേതൃത്വവുമായി ചർച്ച നടത്തി
മഴ: ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം, വീടിന്റെ മേൽക്കൂര തകർന്ന് അമ്പൂരിയിൽ വയോധികയും മരിച്ചു