ഐഎസ് ആനുഭാവികളായ സഹോദരങ്ങള്‍ അമ്മയെ കുത്തിക്കൊന്നു

By Web DeskFirst Published Jun 25, 2016, 4:09 AM IST
Highlights

റിയാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരായ സഹോദരന്മാര്‍ സ്വന്തം വീട് ആക്രമിച്ച ശേഷം മാതാവിനെ കുത്തിക്കൊലപ്പെടുത്തി. സൗദി അറേബ്യയിലെ റിയാദിലാണ് ദാരുണമായ സംഭവം. ഐഎസ് പ്രവര്‍ത്തകരായ ഖാലിദും സലേയുമാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടത്തിയത്. 

മാതാവിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ട ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഇവരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍ ആക്രമണത്തിനുള്ള കാരണം വ്യക്തമല്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ പിതാവിനും മറ്റൊരു സഹോദരനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

click me!