
കഴിഞ്ഞ മെയ് 31 നാണ് അറബ്-കുര്‍ദ്ദിഷ് സൈനികര്‍ സംയുക്തമായി രൂപം കൊടുത്ത സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്, ഐഎസിനെതിരെ പോരാട്ടം ആരംഭിച്ചത്. സാധാരണക്കാരെ മനുഷ്യപരിചയായി ഉപയോഗിച്ച് സേനയ്‌ക്കെതിരെ യുദ്ധം നടത്തിയ ഐ.എസിനെ 73 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് പരാജയപ്പെടുത്തി. മന്‍ബിജ് നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായി എസ്ഡിഎഫ് അവകാശപ്പെട്ടു. യൂറോപ്പിലേക്കുള്ള ഐഎസിന്റെ പാത അടച്ചതായി സിറിയന്‍ കുര്‍ദ്ദിഷ് നേതാവ് സലി മുസ്ലിം പറഞ്ഞു.
മനുഷ്യപരിചയായി ഐ.എസ് ഭീകരര്‍ ഉപയോഗിച്ച 2,000 സാധാരക്കാരെ സേന മോചിപ്പിച്ചു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശമായ മന്‍ബിജിന്റെ നിയന്ത്രണം രണ്ട് വര്‍ഷം മുമ്പാണ് ഐ.എസ് ഏറ്റെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായ റഖയിലേക്കും സിറിയയിലെ പ്രധാന നഗരമായ അലെപ്പോയിലേക്കും പോകേണ്ട പ്രധാന വഴിയാണ് മന്‍ബിജ്. മന്‍ബിജിലെ പിന്‍മാറ്റത്തിലൂടെ ഐഎസിനേറ്റ കനത്ത തിരിച്ചടി മറ്റ് പ്രദേശങ്ങളിലും ഭീകരര്‍ക്കെതരിരായ പോരാട്ടത്തിന് ശക്തിപകരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam