സാങ്കേതിക സർവ്വകലാശാല പ്രോ വൈസ് ചാൻസിലറെ പുറത്താക്കി

By web deskFirst Published Jun 12, 2018, 8:15 PM IST
Highlights
  • സർവ്വകലാശാല നിയമ പ്രകാരം വി സി പുറത്തായാൽ  പിവിസിയും പുറത്താവണം.

തിരുവനന്തപുരം : സാങ്കേതിക സർവ്വകലാശാല പ്രോ വൈസ് ചാൻസിലർ അബ്ദുറഹിമാനെ ഗവർണ്ണർ പുറത്താക്കി. കുഞ്ചറിയാ പി ഐസക്ക് വിസി സ്ഥാനത്ത് നിന്ന് മാറിയ ശേഷവും അബ്ദുറഹിമാൻ പിവിസിയായി തുടർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. സർവ്വകലാശാല നിയമ പ്രകാരം വി സി പുറത്തായാൽ  പിവിസിയും പുറത്താവണം. കോ-ടെർമിനസ് വ്യവസ്ഥയാണ് സർവ്വകലശാല ചുമതലക്കാർക്ക് ഉള്ളത്. കണ്ണൂരിൽ സമാന രീതിയിൽ പ്രോ വിസിയെ മാറ്റിയിരുന്നു. എന്നാല്‍ കുഞ്ചറിയാ പി ഐസക്ക് വിസി സ്ഥാനത്ത് നിന്ന് മാറിയ ശേഷവും അബ്ദുറഹിമാൻ പിവിസിയായി തുടർന്നു. ഇതിനെതിരെ എകെപിസിടിഎ നൽകിയ പരാതിയെ തുടർന്നാണ് ഗവർണർ പ്രോ വൈസ് ചാൻസിലറെയും പുറത്താക്കിയത്.

click me!