ടോം ജോസിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തു

Published : Oct 28, 2016, 04:01 AM ISTUpdated : Oct 04, 2018, 07:11 PM IST
ടോം ജോസിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തു

Synopsis

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മുറുകുന്നതിനിടെയാണ് വിജിലൻസിന്റെ മറ്റൊരു നീക്കം. ടോം ജോസിനെതിരെ രഹസ്യമായി മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ച എറണാകുളം വിജിലൻസ് സെൽ സെർച്ച് വാറണ്ടും വാങ്ങി. 2010 മുതൽ 2016  സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ടോം ജോസിന് 62.35 ശതമാനം അധികമായി സ്വത്തു സമ്പാദിച്ചതായി വിജിലൻസ് എസ്  വി.എൻ.ശശിധരൻ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുതൽ പരിധോൻ ആരംഭിച്ചത്. ഇരിങ്ങാലക്കുടയിലെ ഭാര്യയുടെ വീട്ടിലും, സെക്രട്ടറിയേറ്റിലെ ഓഫീസിലും തിരുവനന്തപുരത്ത ഫ്ലാറ്റിലുമാണ് പരിശോധന. മാഹാരാഷ്ട്രയിലെ ടോം ജോസിന്റെ ഭൂമി ഇടപാട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 

കഴി‍ഞ്ഞ സർക്കാർ സെക്രട്ടറിതല അന്വേഷണം നടത്തി ആരോമങങള്‍ തള്ളിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച പരാതി വിജിലൻസ് ഡയറക്ടറിന് വീണ്ടും ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് അനധികൃത സ്വത്തുസമ്പാദനം കണ്ടെത്തുന്നത്. തനിക്കെതിരെ നടക്കുന്ന പ്രതികാര നടപടിയെന്നാണ് കേസിനെ കുറിച്ച് ടോ ജോസ് പ്രതികരിച്ചത്.

കെഎംഎംഎല്ലിൽ മഗ്നീഷ്യം ഇറക്കുമതി ചെയ്ത കേസിൽ ടോം ജസ് ഒന്നാം പ്രതിയായി വിജിലന്‍സ് കേസ് നിലവിവുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം