രോഹിതിന്‍റെ അമ്മ ദളിതല്ല; ജൂഡിഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

By Web DeskFirst Published Oct 6, 2016, 7:28 AM IST
Highlights

ഹൈദ്രാബാദ് കേന്ദ്രസർവ്വകലാശാല വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച അലഹബാദ് ഹൈക്കോടതി മുൻ ജ‍‍ഡ്ജി രൂപൻവാൾ കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ  കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദളിത് പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രധാനആരോപണം.  

രോഹിത് വെമുല ദളിത് വിഭാഗത്തിൽ പെടുന്നയാളല്ലെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇത് വലിയ വിവാദമായി. രോഹിത് വെമുലയുടെ അമ്മ രാധിക പട്ടികവർഗവിഭാഗത്തിൽപ്പെട്ട മല സമുദായത്തിലെ അംഗമാണെന്നാണ് അവകാശപ്പെട്ടത്. അച്ഛനും അമ്മയും പട്ടികവർഗവിഭാഗത്തിൽപ്പെട്ടവരാണെന്ന് തന്നെ വളർത്തിയവർ പറഞ്ഞിട്ടുണ്ടെന്ന് രാധിക അവകാശപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നു. 

രാധികയുടെ യഥാർത്ഥ അച്ഛനും അമ്മയും ആരെന്ന് വളർച്ഛൻ വെളിപ്പെടുത്തിയിട്ടില്ല. ഈ സഹാചര്യത്തിൽ രാധികയുടെ അവകാശവാദം വിശ്വസിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രോഹിത് വെമുലക്ക് സർവ്വകലാശാലയിൽ നിന്നും പിഡനമുണ്ടായിട്ടില്ലെന്നും ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുമായിരുന്നുവെന്നും ജുഡീഷ്യൽ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. 

വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതെന്താണെന്ന് രോഹിതിന് മാത്രമേ അറിയാവുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ വെമുല ദളിത് വിഭാഗക്കാരനാണെന്നും പിന്നോക്കകാരനെന്ന നിലയിൽ അദ്ദേഹത്തിന് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും രോഹിതിന്‍റെ കുടുംബം പ്രതികരിച്ചു.

click me!