പ്രൊഫസര്‍ എം അച്യുതന്‍ അന്തരിച്ചു

Published : Apr 09, 2017, 10:56 AM ISTUpdated : Oct 04, 2018, 06:32 PM IST
പ്രൊഫസര്‍ എം അച്യുതന്‍ അന്തരിച്ചു

Synopsis

സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന എം. അച്യുതന്‍ (86) അന്തരിച്ചു. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മരുമകനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ കോളേജുകളില്‍ അധ്യാപകനായിരുന്നു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഓടക്കുഴല്‍ സമ്മാനം നല്കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. 1996 മുതല്‍ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്.

പാശ്ചാത്യസാഹിത്യദർശനം (പാശ്ചാത്യപണ്ഡിതന്മാരുടെ ദർശനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന കൃതി), കവിതയും കാലവും, സമന്വയം, വിവേചനം, ചെറുകഥ : ഇന്നലെ, ഇന്ന്, നോവൽ : പ്രശ്നങ്ങളും പഠനങ്ങളും, വിമർശലോചനം, നിർദ്ധാരണം, സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും, പ്രകരണങ്ങൾ പ്രതികരണങ്ങൾ, വാങ്മുഖം എന്നിവയാണ് പ്രധാന കൃതികള്‍.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കടുത്ത നടപടിയിലേക്ക്, ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ 10 ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറിയേക്കും
നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'