അച്ചടക്ക നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി സ്ഥാനക്കയറ്റം കിട്ടില്ല

By Web TeamFirst Published Jan 8, 2019, 12:25 PM IST
Highlights

അച്ചടക്ക നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ഇനി സര്‍ക്കാരിന് തടയാം
 

തിരുവനന്തപുരം: പൊലീസ് സേനയില്‍ അച്ചടക്ക നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനം കയറ്റം ലഭിക്കില്ല. ഇതിനായി പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് എടുത്തു കളയാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അച്ചടക്ക നടപടി ബാധകമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. പുതിയ പരിഷ്കാരം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. പൊലീസ് ആക്ടിലെ 101(6) എന്ന ചട്ടമാണ് ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കുന്നത്. 

വാർഷിക വേതനം തടയുന്നതടക്കമുള്ള നടപടി സ്ഥാനക്കയറ്റത്തിന് ഈ വകുപ്പ് പ്രകാരം ബാധകമായിരുന്നില്ല. നിയമത്തിലെ ഈ പഴുത് ചൂണ്ടികാട്ടി അച്ചടക്ക നടപടി നേരിട്ടപൊലീസുകാർ സ്ഥാനക്കയറ്റം നേടിയിരുന്നു
.  2011ലെ നിയമത്തിന്‍രെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി നേരിടുന്നവർക്ക് അനുകൂല കോടതി വിധിയും ഉണ്ടായി. ഇവ മറികടക്കാനാണ് വകുപ്പ് റദ്ദാക്കിയത്. ഓർഡനിർസ് നിലവിൽ വരുന്നതോടെ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥന്റെ സ്ഥാനകയറ്റം സർക്കാരിന് തടയാം.

click me!