നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: ഉതുപ്പ് വര്‍ഗ്ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published : Dec 22, 2017, 11:06 PM ISTUpdated : Oct 05, 2018, 02:17 AM IST
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: ഉതുപ്പ് വര്‍ഗ്ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Synopsis

കോട്ടയം: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യ പ്രതി ഉതുപ്പ് വര്‍ഗ്ഗീസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ് മെന്റ് കണ്ടുകെട്ടി.1.92 കോടി വിലമതിക്കുന്ന കോട്ടയം ജില്ലയിലെ 9.3 ഏക്കര്‍ സ്ഥലമാണ് കണ്ടുകെട്ടിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഉതുപ്പ് വര്‍ഗീസ് ആദ്യം തട്ടിപ്പ് നടത്തിയത്. 

കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവിനെ ഒന്നാം പ്രതിയാക്കി സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കൊച്ചിയിലെ 'അല്‍ സറാഫ' എന്ന ഏജന്‍സി വഴി നടത്തിയ റിക്രൂട്ട്‌മെന്റില്‍ ഉതുപ്പ് വര്‍ഗീസ് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് സിബിഐയുടെ കേസ്. കേസെടുത്തതിനു പിന്നാലെ അബുദാബിയിലേക്ക് കടന്ന ഉതുപ്പ് വര്‍ഗീസിനെ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ', ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
മഴ ശക്തം, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി