അമീറിന്റെ പേരില്‍ തെളിഞ്ഞത് ഗുരുതര കുറ്റങ്ങള്‍; വധശിക്ഷ പ്രതീക്ഷിച്ച് പ്രോസിക്യൂഷന്‍

By Web DeskFirst Published Dec 13, 2017, 7:09 AM IST
Highlights

കൊച്ചി: കുപ്രസിദ്ധമായ ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും, ജിഷയുടെ കുടുംബവും. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തില്‍ പ്രതിക്ക് കൂടിയ ശിക്ഷ കിട്ടിയില്ലെങ്കില്‍ അത് അന്വേഷണസംഘത്തിനും സര്‍ക്കാരിനും ഒരു പോലെ തിരിച്ചടിയാവുകയും കേസന്വേഷണത്തിലെ പാളിച്ചകള്‍ ചര്‍ച്ചയാവുന്നതിന് വഴിയൊരുക്കുകയും ചെയ്യും. ജിഷ വധക്കേസ് അന്വേഷണത്തില്‍ പാളിച്ചകളുണ്ടായെന്ന് നേരത്തെ ജേക്കബ് തോമസ് ഡയറക്ടറായിരുന്ന സമയത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ജിഷയുടെ കൊലയാളിയായ അമീര്‍ ഉള്‍ ഇസ്ലാമിന്റ് പേരില്‍ കോടതി കണ്ടെത്തിയ കുറ്റങ്ങള്‍ ഇവയാണ്.

1. കൊലപാതകം - പരാമാവധി കിട്ടാവുന്ന ശിക്ഷ വധ ശിക്ഷ, കുറഞ്ഞത് ജീപര്യന്തം,

2. ബലാത്സംഗം - പരമാവധി ജീവര്യന്തവും കുറഞ്ഞത് പത്ത് വര്‍ഷം തടവുമാണ് കിട്ടാവുന്ന ശിക്ഷ 

3. ബലാത്സംഘത്തെ തുടന്ന് കൊല നടക്കുകയോ ,മൃതപ്രായ ആക്കുകയോ ചെയതെന്നതാണ് മൂന്നാമത്തെ കുറ്റം പരമാവിധ വധ ശിക്ഷയോ കുറഞ്ഞത് ജീവപര്യന്തമോ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി ലഭിക്കും, 

4. കൊല നടത്താനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ച കടക്കല്‍ - ഇങ്ങനെയുള്ള കുറ്റകൃത്യത്തിന് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു കിട്ടും.

5. രക്ഷപ്പെടാന്‍ കഴിയാതെ തടഞ്ഞുവെക്കല്‍ - ഒരു വര്‍ഷം തടവും പിഴയും ശിക്ഷ. 

മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങളെല്ലാം അമീര്‍ ഉള്‍ ഇസ്ലാം ചെയ്തിട്ടുണ്ടെന്ന് കോടതി വിധിച്ചിട്ടുണ്ടെങ്കിലും ദളിത് പീഡനം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.  എന്നാല്‍ പ്രധാന വകുപ്പുകള്‍ പ്രകാരം പ്രതിയെ കോടതി കുറ്റക്കാരനായി വിധിച്ച സാഹചര്യത്തില്‍ അമീര്‍ ഉള്‍ ഇസ്ലാമിന് കടുത്ത ശിക്ഷ ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. 

click me!