
അഭയാര്‍ത്ഥികൾക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നാല് മാസത്തേക്ക് പൂര്‍ണമായും നിരോധിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ട്രംപിന്‍റെ ഉത്തരവിന് പിന്നാലെ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിൽ അഭയാര്‍ത്ഥികൾക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിൽ 11 അഭയാര്‍ത്ഥികളെ തടഞ്ഞുവച്ചു. ഇവര്‍ ഇറാഖിൽ നിന്നുള്ളവരാണെന്നാണ് വിവരം.
കെയ്റോ വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിന് പുറപ്പെട്ട വിമാനത്തിൽ ആറ് യെമൻ പൗരൻമാരെയും ഒരു ഇറാഖി പൗരനേയും യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നതിന് തൊട്ട് പിന്നാലെയാണ് എയര്‍പോര്‍ട്ടിൽ അഭയാര്‍ത്ഥികളെ തടഞ്ഞത്. ഇവരിൽ ചിലര്‍ ഗ്രീൻ കാര്‍ഡുള്ളവരാണ്. ഇക്കാര്യം അധികൃതകര്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. അഭയാര്‍ത്ഥികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ എയര്‍പോര്‍ട്ടിന് മുന്നിൽ പ്രതിഷേധ പ്രകടനവുമായെത്തി. നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും ,മതിലുകൾ വേണ്ടയെന്നുമാണ് പ്രതിഷേധക്കാരുയര്‍ത്തുന്ന മുദ്രാവാക്യങ്ങൾ.
സിറിയൻ അഭയര്‍ത്ഥികൾക്ക് പൂര്‍ണ്ണ നിരോധനവും മുസ്ലീം ഭൂരിപക്ഷമുള്ള ഇറാൻ ,ഇറാഖ്, ലിബിയ,യെമൻ തുടങ്ങി ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണവുമാണ് ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇരട്ട പൗരത്വമുള്ളവര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രംപിന്‍റേത് മുസ്ലീം വിരുദ്ധ നടപടികളാണെന്നാണ് പ്രധാന വിമര്‍ശനം. നാഷണൽ ഇമിഗ്രേഷൻ ലോ സെന്‍റര്‍, അമേരിക്കൻ സിവിൽ ലിബര്‍ട്ടീസ് യൂണിയൻ തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ ട്രംപിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്. ട്രംപിന്‍റേത് മനുഷ്യത്വമില്ലാത്ത നടപടികളാണെന്നാണ് ഇവരുയര്‍ത്തുന്ന വാദം. അതേസമയം ട്രംപിന്‍റെ നടപടികളെ ന്യായീകരിച്ച് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരസ മെയ് രംഗത്തെത്തി. അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്നത് അമേരിക്കക്ക് തീരുമാനിക്കാമെന്നാണ് ബ്രിട്ടീഷ്പ്രധാനമന്ത്രിയുടെ പക്ഷം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam