പാലക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം

Published : Feb 17, 2017, 11:28 AM ISTUpdated : Oct 05, 2018, 03:53 AM IST
പാലക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം

Synopsis

പാലക്കാട്: പാലക്കാട് നഗരമധ്യത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട ബിവറേജസ് ഔട്ട്‍ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമായി. പൊലീസിനെ കല്ലേറിഞ്ഞ  സമരക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജ് നടത്തി. മദ്യവിരുദ്ധ സമിതിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നേതൃത്വത്തിലായിരുന്നു സമരം.

പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ഒലവക്കോട്ട് പ്രവര്‍ത്തിച്ചു വന്ന ബിവറേജസ് ഔട്ട്‍ലെറ്റ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് നഗരത്തിലെ ഒരു സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിലേക്ക് മാറ്റിയിരുന്നു. തൊട്ടടുത്ത് സ്കൂളും ആശുപത്രിയും വാണിജ്യസ്ഥാപനങ്ങളും ഉള്ളപ്പോള്‍ ഔട്ട്‍ലെറ്റ് ഇവടെ നിന്ന് മാറ്റണം എന്ന് നേരത്തെയും ആവശ്യം ഉയര്‍ന്നിരുന്നു.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ജനകീയ മദ്യവിരുദധ സമിതിയുടെ  നേതൃത്വത്തില്‍ മദ്യശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നത്. പൊലീസ് തടഞ്ഞതോടെ സമരക്കാര്‍ അക്രമാസക്തരായി. സമരക്കാര്‍ കല്ലേറു നടത്തിയതോടെ പൊലീസ് ലാത്തി വീശി. സമരക്കാരെ നിയന്ത്രിക്കാനാകാതെ വന്നതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. പതിനഞ്ച് മിനിറ്റിന് ശേഷം സമരക്കാരെ കസ്റ്റഡിയിലെടുത്തു. ബിവറേജസ് ഔട്ട്‍ലെറ്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അമേരിക്ക വെടിനിർത്തൽ അഭ്യർത്ഥിച്ചു', അവകാശവാദവുമായി ഇറാൻ, A10 വിമാനം വീഴ്ത്തി എന്നും വാദം
പ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ