കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ  വിജ്ഞാപനം വൈകുമെന്ന് കേന്ദ്രം

Published : Feb 17, 2017, 10:47 AM ISTUpdated : Oct 05, 2018, 02:49 AM IST
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ  വിജ്ഞാപനം വൈകുമെന്ന് കേന്ദ്രം

Synopsis

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല വിജ്ഞാപന കാലാവധി അടുത്തമാസം നാലിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ആശങ്കകളുമായി ആന്‍േറാ ആന്റണി എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയെ കണ്ടത്. കേരളമടക്കം ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തമിഴ്‌നാട് നിലപാട് വ്യക്തമാക്കാത്തതിനാല്‍ അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം ഇടക്കാല റിപ്പോര്‍ട്ട് നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും

ഒരു വില്ലേജിനകത്തുള്ള മേഖലകളെ ജനവാസം, വനം, കൃഷിയിടം, പ്ലാന്റേഷന്‍ എന്ന രീതിയില്‍ വെവ്വേറെ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് കേരളം വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടത്. ഒരു വില്ലേജിനെ ഒന്നായി മാത്രമേ പരിഗണിക്കൂവെന്നാണ് കേന്ദ്രനിലപാട്. 123 വില്ലേജുകളില്‍ പഠനം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച വിദഗ്ദ്ധസമിതി റിപ്പോട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

'അമേരിക്ക വെടിനിർത്തൽ അഭ്യർത്ഥിച്ചു', അവകാശവാദവുമായി ഇറാൻ, A10 വിമാനം വീഴ്ത്തി എന്നും വാദം
പ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ