ഹജ്ജ് സര്‍വ്വീസ്; കരിപ്പൂരിനെ ഇത്തവണയും അവഗണിച്ചതില്‍ പ്രതിഷേധം

Published : Feb 13, 2017, 08:04 PM ISTUpdated : Oct 04, 2018, 08:08 PM IST
ഹജ്ജ് സര്‍വ്വീസ്; കരിപ്പൂരിനെ ഇത്തവണയും അവഗണിച്ചതില്‍ പ്രതിഷേധം

Synopsis

ഇത്തവണ ഹജ്ജ് സര്‍വ്വീസ് നടത്താനുള്ള രാജ്യത്തെ 21 കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തന്നെയാണ് നറുക്കു വീണത്. റണ്‍‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ കരിപ്പുരിനെ ഇത്തവണ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ കാര്യമായ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വ്വീസ് നടത്താന്‍ കരിപ്പുരില്‍ നിന്നും സാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ ചെറുവിമാനങ്ങല്‍ ഉപയോഗിച്ച് ഹജ്ജ് നടത്താന്‍ മറ്റ് വിമാനത്താവളങ്ങളെ അനുവദിച്ചപ്പോഴും കരിപ്പുരിനെ പരിഗണിച്ചില്ല.

എം.പിമാര്‍ മുഖാന്തരവും മറ്റും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തും. മറ്റു സംസ്ഥാനങ്ങല്‍ക്ക് അനുവദിച്ചതു പോലെ രണ്ടാമത്തെ എംബാര്‍ക്കേഷന്‍ പോയിന്റെന്ന നിലയില്‍ കരിപ്പുരിനെക്കൂടി ഉല്‍പ്പെടുത്തണമെന്ന ആവശ്യം  മുന്നോട്ടുവെക്കാനാണ് 
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല