ബ്രസീൽ- വെനിസ്വേലൻ അതിർത്തി അടച്ചതിൽ പ്രസിഡന്‍റ് നിക്കോളാസ് മദൂറോക്കെതിരെ കടുത്ത പ്രതിഷേധം

By Web TeamFirst Published Feb 23, 2019, 7:31 AM IST
Highlights

വിദേശ സംഘടനകൾ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തടയാനാണ് മദൂറോ ബ്രസീൽ അതിർത്തി അടച്ചത്. അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന നാടകമാണ് സഹായമെത്തിക്കലെന്നാണ് മദൂറോയുടെ ആരോപണം

വെനിസ്വേല: ബ്രസീലുമായുള്ള അതിർത്തി അടയ്ക്കാൻ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോ ഉത്തരവിട്ടതിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്‍റെ വെടിവയ്പിൽ രണ്ട് പേർ മരിയ്ക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

വിദേശ സംഘടനകൾ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തടയാനാണ് മദൂറോ ബ്രസീൽ അതിർത്തി അടച്ചത്. അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന നാടകമാണ് സഹായമെത്തിക്കലെന്നാണ് മദൂറോയുടെ ആരോപണം. 

കൊളംബിയയുമായുള്ള അതിർത്തി അടക്കുന്നതും പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഭക്ഷണവും മരുന്നുംപോലും ദുർലഭമായ വെനിസ്വേലയിൽ നിന്ന് 30 ലക്ഷം പേർ പലായനം ചെയ്തു എന്നാണ് യുഎൻ കണക്ക്.

click me!