
തിരുവനന്തപുരം: ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായാൽ എ.കെ. ശശീന്ദ്രൻ മന്ത്രിയായി മടങ്ങി വരുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്പരന്‍മാസ്റ്റര്‍ പറഞ്ഞു.
മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി കേസിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി അല്‍പ്പസമയത്തിനകം വിധി പറയും. പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. ശശീന്ദ്രൻ ഔദ്യോഗികവസതിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് മൊഴി മാറ്റിപ്പറഞ്ഞത്.
ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും യുവതി പറഞ്ഞു. പരാതിക്കാരി തന്നെ മലക്കം മറിഞ്ഞതോടെ കേസിൻറെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ കേസ് തള്ളിയാല്‍ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്‍റെ മടങ്ങിവരവിൽ അത് നിർണ്ണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam