ഗെയില്‍ വിഷയം; ഇന്ന് മുതല്‍ വീണ്ടും സമരം ശക്തമാക്കാന്‍ സമരസമിതി

Published : Dec 19, 2017, 09:25 AM ISTUpdated : Oct 05, 2018, 03:56 AM IST
ഗെയില്‍  വിഷയം; ഇന്ന് മുതല്‍ വീണ്ടും സമരം ശക്തമാക്കാന്‍ സമരസമിതി

Synopsis

കോഴിക്കോട്: ഗെയില്‍  വിഷയത്തില്‍ ഇന്ന് മുതല്‍  വീണ്ടും സമരം ശക്തമാക്കാന്‍ സമരസമിതി. കോഴിക്കോട് നെല്ലിക്കാപറമ്പില്‍  ഇന്ന് രാവിലെ ഒമ്പതിന് പ്രതിഷേധ പ്രകടനം തുടങ്ങും. ഗെയ്ല്‍ പൈപ്പ് ലൈനിടുന്ന സ്ഥലത്തെത്തി നിര്‍മ്മാണം തടയുമെന്ന്  സമര സമിതി അറിയിച്ചിട്ടുണ്ട്. മുക്കത്ത് കനത്ത പൊലീസ് സന്നാഹമാണ്  ഒരുക്കിയിരിക്കുന്നത്. 

ജനവാസ മേഖലയെ ഗെയില്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുക്കത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ കഴിഞ്ഞ മാസം ഉപവാസ സമരം നടത്തിയിരുന്നു. ഒരു ദിവസം നീണ്ടു നിന്ന ഉപവാസ സമരത്തില്‍ പഠിപ്പു മുടക്കി വിദ്യാര്‍ഥികളും പങ്കെടുത്തു. അതേസമയം, ഗെയില്‍ സമരം വികസന വിരുദ്ധരുടെ സൃഷ്‌ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
കോൺഗ്രസ് വനിതാ നേതാവിന് നേരെ വധശ്രമം, സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി