സഭ കവാടത്തിലെ സത്യഗ്രഹ സമരം തുടരുമെന്ന് പ്രതിപക്ഷം

Published : Dec 07, 2018, 09:55 AM ISTUpdated : Dec 07, 2018, 10:50 AM IST
സഭ കവാടത്തിലെ സത്യഗ്രഹ സമരം തുടരുമെന്ന് പ്രതിപക്ഷം

Synopsis

നിയമസഭാ കവാടത്തിലെ സത്യഗ്രഹ സമരം തുടരുമെന്ന് പ്രതിപക്ഷം. സത്യഗ്രഹം നടത്തുന്ന എംഎൽഎമാർക്കൊപ്പം സഭാകവാടത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

തിരുവനന്തപുരം:  നിയമസഭാ കവാടത്തിലെ സത്യഗ്രഹ സമരം തുടരുമെന്ന് പ്രതിപക്ഷം. സത്യഗ്രഹം നടത്തുന്ന എംഎൽഎമാർക്കൊപ്പം സഭാകവാടത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. സത്യഗ്രഹ സമരത്തിലുള്ള യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു.

പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ ഇടപെടല്‍ ഉണ്ടായിട്ടില്ല. ശബരിമലയിൽ ഏ‍ർപ്പെടുത്തിയ നിരോധാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യഗ്രഹ പ്രതിഷേധം. അതേ സമയം നിരോധാജ്ഞ തുടരണമെന്ന നിലപാടിലാണ് സർക്കാരുള്ളത്.

ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വിഎസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ.ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ