
രാവിലെ 11.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. കണ്‍സ്യൂമര്‍ഫെഡ് മദ്യശാലക്ക് മുന്നില്‍ മൂന്ന് ദിവസമായി ജനങ്ങള്‍ വലിയ പ്രതിഷേധം നടത്തിവരികയാണ്. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്ന് രാവിലെ 11.30ഓടെ ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മദ്യവില്‍പ്പനശാലക്ക് ഷട്ടറിടാന്‍ ശ്രമിച്ചു. ഇതിനിടെ ഔട്ട്‍ലെറ്റിനുള്ളിലുണ്ടായിരുന്ന ജീവനക്കാരുടെ അടുത്ത് നിന്ന് മൂത്രം നിറച്ച ഒരു കുപ്പി സമരക്കാരുടെ ഇടയിലേക്ക് എറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ ജീവനക്കാരുമായി ചെറിയ തോതില്‍ ഏറ്റുമുട്ടുകയും ചെയ്തു. മൂത്രം തളിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കമുള്ള ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതിന് ശേഷമാണ് എം.എല്‍.എ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മദ്യശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ മദ്യം വാങ്ങാനെത്തിയവരുടെ വലിയ നിരയും ഇവിടെയുണ്ട്. മൂത്രം തളിച്ചത് ജീവനക്കാര്‍ ആണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam