തമിഴ്നാട്ടില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ്; കര്‍ണ്ണാടകയില്‍ തമിഴ്നാടിനെതിരെ പ്രതിഷേധം

By Web DeskFirst Published Apr 5, 2018, 7:20 AM IST
Highlights

ജല്ലിക്കട്ട് മോഡല്‍ പ്രതിഷേധം നടത്തി പ്രശ്നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ്. ഡി.എം.കെ, കോണ്‍ഗ്രസ്, എം.ഡി.എം.കെ, സി.പി.ഐ, സി.പി.എം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷക സംഘങ്ങളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടേക്കും. അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജല്ലിക്കട്ട് മോഡല്‍ പ്രതിഷേധം നടത്തി പ്രശ്നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

അതേസമയം കാവേരി മാനേജ്മെന്റ് ബോര്‍ഡ്‌ രൂപീകരണം ആവശ്യപ്പെടുന്ന തമിഴ്നാട്ടിലെ രാഷ്‌ട്രീയ കക്ഷികള്‍ക്കെതിരെ ഇന്ന് കന്നഡ സംഘടനകളും പ്രതിഷേധിക്കും. തമിഴ്നാട് അതിര്‍ത്തിയായ അത്തിബലെയിലേക്ക് സംഘനകള്‍ മാര്‍ച്ച്‌ നടത്തും. ഇവിടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. തമിഴ്നാട് ബന്ദില്‍ അക്രമസാധ്യത കണക്കിലെടുത്തു അവിടേക്കുള്ള മുഴുവന്‍ സര്‍വീസുകളും കര്‍ണാടക ആര്‍.ടി.സി റദ്ദാക്കി.

click me!