ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം; എന്ത് നടപടിയുണ്ടായാലും നേരിടുമെന്ന് സിസ്റ്റര്‍ ആല്‍ഫി

Published : Sep 12, 2018, 01:33 PM ISTUpdated : Sep 19, 2018, 09:24 AM IST
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം; എന്ത് നടപടിയുണ്ടായാലും നേരിടുമെന്ന് സിസ്റ്റര്‍ ആല്‍ഫി

Synopsis

ബിഷപ്പ് ഇപ്പോൾ പറയുന്ന അസത്യങ്ങൾ നില നിൽപ്പിനു വേണ്ടി മാത്രമുള്ളതാണ്. ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ല. ജനങ്ങളുടെ പിന്തുണ വലിയ ബലം നൽകുന്നു. അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളിൽ പ്രതീക്ഷ ഇല്ലെന്നും സിസ്റ്റര്‍ ആല്‍ഫി പറഞ്ഞു. 

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന  കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ ആല്‍ഫി. സഭ നടപടി എടുത്താലും സമരവുമായി മുന്നോട്ട് പോകും. എന്ത് നടപടി ഉണ്ടായാലും നേരിടുമെന്നും നീതി കിട്ടുന്നത് വരെ പോരാടുമെന്നും സിസ്റ്റര്‍ ആല്‍ഫി പറഞ്ഞു. 

ബിഷപ്പ് ഇപ്പോൾ പറയുന്ന അസത്യങ്ങൾ നില നിൽപ്പിനു വേണ്ടി മാത്രമുള്ളതാണ്. ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ല. ജനങ്ങളുടെ പിന്തുണ വലിയ ബലം നൽകുന്നു. അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളിൽ പ്രതീക്ഷ ഇല്ലെന്നും സിസ്റ്റര്‍ ആല്‍ഫി പറഞ്ഞു. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാകുകയാണ്. കൊച്ചിക്ക് പുറമേ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം വ്യാപിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'
നോവായി അമൽജിത്ത്; ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി