
തൃശ്ശൂർ: കെ മുരളീധരനെ നിശിതമായി വിമർശിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻപിള്ള. മുരളീധരന്‍റെ വാക്ക് പഴയ ചാക്കിന് സമമാണ്. സ്വന്തം അച്ഛൻ അടക്കമുള്ളവരുടെ തകർച്ചക്ക് കാരണക്കാരനായ ആളാണ് കെ മുരളീധരൻ. ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യത്തിൽ ബി ജെ പിയ്ക്ക് മുരളീധരന്‍റെ പിന്തുണ വേണ്ടെന്നും പി എസ് ശ്രീധരൻ പിള്ള ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
ശബരിമല സമരം വിജയമായിരുന്നു. അത് തെരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് ഗുണം ചെയ്യുമെന്നും ശ്രീധരൻ പിള്ള തൃശൂരിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാർ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസമില്ല. എന്നാൽ തനിയ്ക്ക് അധികാര രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. സഖ്യകക്ഷികളുടെ സീറ്റ്, ശബരിമല വിഷയം, തെരെഞ്ഞെടുപ്പ് എന്നിവ യോഗം ചർച്ച ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam