പിഎസ്‍സി പരീക്ഷ ക്രമക്കേട്: എംആർ ബൈജുവിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; ഉദ്യോ​ഗസ്ഥരെ പൂർണമായും പഴിചാരി ചെയർമാൻ

Published : Oct 31, 2026, 07:45 AM IST
psc chairman, psc

Synopsis

പരാതികളിൽ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണ്. തൻ്റെ കൈവശം പരാതി ലഭിച്ചപ്പോൾ കോടതിയിൽ കേസുകൾ വന്നുവെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും എംആർ ബൈജുവിന്റെ മൊഴിയിലുണ്ട്.

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എംആർ ബൈജുവിൻ്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഉദ്യോഗസ്ഥരെ പൂർണമായും പഴിചാരിയാണ് ചെയർമാൻ മൊഴി നൽകിയിരിക്കുന്നത്. മൂല്യനിർണയത്തിൻ്റെ പൂർണ അധികാരി അഡീഷണൽ സെക്രട്ടറി ഹരിയാണ്. ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്കായിരുന്നില്ല അഭിമുഖത്തിൽ കൂടുതൽ മാർക്ക് ലഭിച്ചത്. പരാതികളിൽ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണ്. തൻ്റെ കൈവശം പരാതി ലഭിച്ചപ്പോൾ കോടതിയിൽ കേസുകൾ വന്നുവെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും എംആർ ബൈജുവിന്റെ മൊഴിയിലുണ്ട്. കമ്പ്യൂട്ടറിൽ മൂല്യനിർണയം പൂർത്തിയായാൽ അതിനായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‍വെയർ ക്ലോസ് ആകും. സെക്രട്ടറി സാജു ജോർജ് ഇന്ന് രണ്ടു മണിക്ക് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
പിഎസ്‌സി പരീക്ഷ ക്രമക്കേട്: അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്