മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവം: ലൈസൻസ് നൽകിയത് ചട്ടപ്രകാരം, ഉദ്യോ​ഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണർ

Published : Oct 31, 2026, 07:15 AM ISTUpdated : Oct 31, 2026, 07:23 AM IST
m liju

Synopsis

മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയത് ചട്ടപ്രകാരമാണെന്നും നിലവിലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും എക്സൈസ് കമ്മീഷണർ പറയുന്നു.

തിരുവനന്തപുരം: മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ ഉദ്യോ​ഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണർ‌. മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയത് ചട്ടപ്രകാരമാണെന്നും നിലവിലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും എക്സൈസ് കമ്മീഷണർ പറയുന്നു. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെയാണ് റിപ്പോർട്ട് നൽകിയത്, ലൈസൻസ് അനുവദിച്ച 2 ഡെപ്യൂട്ടി കമ്മീഷണർ മാരെ സസ്പെൻ്റ് ചെയ്തിരുന്നു. ബിയർ പാർലർ ലൈസൻസുള്ളവർ മദ്യവിൽപ്പനക്ക് അപേക്ഷിച്ചൽ നൽകണമെന്നാണ് ഉത്തരവ്. സസ്പെൻഡ് ചെയ്ത എറണാകുളo ഡെപ്യൂട്ടി കമ്മീഷണർ കഴിഞ്ഞ ദിവസം 20000 ലിറ്റർ സ്പിരിറ്റ് പിടിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്.

അതേ സമയം, ഉത്തരവല്ല, നയമാണ് പ്രധാനമെന്ന് മന്ത്രി എം ലിജു പ്രതികരിച്ചു. ഹൈക്കോടതിയിൽ സർക്കാർ അറിയിച്ച നിലപാടിന് വിരുദ്ധമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും മന്ത്രി എം ലിജു ചൂണ്ടിക്കാട്ടി. കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവം - ലൈസൻസ് നൽകിയത് ചട്ടപ്രകാരം, ഉദ്യോ​ഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണർ
കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം: കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്, പ്രതി സിബിയോണിന് സംഘങ്ങളുമായി ബന്ധം