ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം; പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രക്ഷോഭത്തിലേക്ക്

By Web DeskFirst Published Dec 20, 2017, 9:01 AM IST
Highlights

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെതിരെ, പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനും പ്രക്ഷോഭത്തിലേക്ക്. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം 60ലേക്കും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ പ്രായം 60ല്‍ നിന്ന് 62ലേക്കും ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാരും പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും പ്രക്ഷോഭത്തിലാണ്.

ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് അസിസ്റ്റന്റെ സര്‍ജന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക് എത്തുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്ന വാദം പൊള്ളയാണെന്നാണ് ഇവരുടെ വാദം.  2014ല്‍ നിലവില്‍ വന്ന രണ്ടായിരം പേരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന്, 295 പേരെ മാത്രമാണ് അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് നിയമിച്ചതെന്ന് ഇവര്‍ പറയുന്നു.

ദന്താരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാണ്. ഇത് പരിഹാരിക്കാനും നടപടിയില്ല. യുവഡോക്ടര്‍മാരുടെ സേവനം ആവശ്യമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് നീതികേടാണെന്നും ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് അറിയിച്ചു.

click me!