മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും.

മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവാർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവാർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എൻസിപിയുടെ മുതിർന്ന നേതാക്കളായ ചഗൻ ബുജ്ജ്വൽ പ്രഫുൽ പട്ടേൽ എന്നിവർ ചേർന്നാണ് തീരുമാനമെടുത്തത്.

YouTube video player