മെഡി.കോളേജുകളിലെ ലക്ചറര്‍: യോഗ്യതമാനദണ്ഡച്ചൊല്ലി വിവാദം

Published : Jun 07, 2017, 07:22 AM ISTUpdated : Oct 05, 2018, 02:38 AM IST
മെഡി.കോളേജുകളിലെ ലക്ചറര്‍: യോഗ്യതമാനദണ്ഡച്ചൊല്ലി വിവാദം

Synopsis

തിരുവനന്തപുരം: മെഡിക്കൽ കോളേജ്  അധ്യാപക തസ്തികയുടെ യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് വിവാദമാകുന്നു.   കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ എംബിബിഎസാണ് അടിസ്ഥാന യോഗ്യത. പിജി വിദ്യാർത്ഥികൾക്ക് എംബിബിഎസ്സുകാർ  ക്ലാസ് എടുക്കുന്ന അവസ്ഥയുണ്ടാകുമന്നാണ്  പിജി ഡോക്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്

സർക്കാർ മെഡിക്കൽ കോളേജുകളിലെ  ജനറൽ സർജറി വിഭാഗത്തിലേക്ക്   ലക്ചററർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിങ്കളാഴ്ചയാണ് പി എസ് സി വിജ്ഞാപനമിറങ്ങിയത്. നിലവിൽ ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെ എൻട്രികേഡറായ അസി. പ്രൊഫസർ തസ്തികയ്ക്ക്   ബിരുദാനന്തര ബിരുദമാണ് യോഗ്യത. സംവരണ മാനദണ്ഡങ്ങൾ പാലിക്കാൻ മാത്രം  ബിരുദ ധാരികളെ ഉൾപ്പെടുത്താമെന്നായിരുന്നു വ്യവസ്ഥ . 

എന്നാൽ ഈ വർഷം മുതൽ തസ്തികയുടെ പേര് ലക്ചറര്‍ എന്നാക്കിമാറ്റിയതോടെ, അടിസ്ഥാന യോഗ്യത എംബിബിഎസ് മാത്രമായി.  സംവരണ സീറ്റിലേക്കല്ല, എല്ലാ സീറ്റികളിലേക്കും ബിരുദം മതി.  അതായത്  പി.ജി വിദ്യാർത്ഥികൾക്ക് വരെ MBBSകാർ ക്ലാസെടുക്കേണ്ടി വന്നേക്കും . ഇതിന് പുറമേ, വിദഗ്ധ ചികിത്സ, ഗവേഷണം എന്നീ മേഖലയിലേക്കും ബിരുദം മാത്രമുളള അധ്യാപകരെ നിയോഗിക്കേണ്ടിയുംവരും.

എന്നാൽ  ബിരുദ കോഴ്സുകൾ മാത്രമുളള മെഡി.കോളേജുകളെ ലക്ഷ്യമിട്ടാണ് വിജ്ഞാപനമെന്നാണ് മെഡിക്കൽ യവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം.  ഗവേഷണം, വിദഗ്ധ ചികിത്സ എന്നീ വിഭാഗങ്ങളിലേക്ക് ഇവരെ നിയോഗിക്കില്ല. ആവശ്യത്തിന് പിജി യോഗ്യതയുള്ളവരെ കിട്ടാത്തതും കാരണമായി ഡിഎംഇ ചൂണ്ടിക്കാട്ടുന്നു. അതേസമയം  പുതിയ വിജ്ഞാപനത്തിനെതിരെ സംസ്ഥാനവ്യാപക സമരത്തിന് തയ്യാറെടുക്കുകയാണ് പിജി ഡോക്ടർമാർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'