
ഇടുക്കി: ജനവാസ മേഖലയില്‍ വിദേശ മദ്യ വില്‍പ്പന ശാല തുറക്കാന്‍ നീക്കം പ്രതിഷേധവുമായി സമീപവാസികള്‍. മൂന്നാര്‍ നടയാര്‍ റോഡിലാണ് സര്‍ക്കാരിന്റെ വിദേശ മദ്യവില്‍പ്പന ശാല തുറക്കാന്‍ നീക്കം നടക്കുന്നത്. നിരവധി വീടുകളും ഹോട്ടലുകളും ഉള്ള ഈ സ്ഥലത്തു മദ്യശാല തുറക്കാന്‍ തീരുമാനിച്ചതോടെയാണ് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. ഇതിന് മുന്‍പും ഈ പരിസരത്തു മദ്യ വില്‍പ്പന ശാല പ്രവര്‍ത്തിച്ചിരുന്നു.
ഇവിടുത്തെ റോഡുകള്‍ക്ക് പൊതുവെ വീതി കുറവാണ് അതിനാല്‍ തന്നെ മദ്യ വില്‍പ്പന ശാലയില്‍ എത്തുന്ന വാഹനങ്ങള്‍ വഴിയരികില്‍ നിര്‍ത്തി ഇടുന്നതു ഈ റോഡില്‍ ഗതാഗത കുരുക്കിന് കരണമായിരുന്നു. ഇതിന് ഈ പരിസരത്തെ കാടുകളും കെട്ടിടങ്ങളുടെ പുറകുവശവും കേന്ദ്രീകരിച്ചുള്ള പരസ്യ മദ്യപാനവും സമീപ വാസികള്‍ക്ക് ശല്യമായിതീര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി നടക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam