ആ'ശങ്ക' അകലുന്നു; പെട്രോള്‍ പമ്പുകളില്‍ സര്‍ക്കാര്‍ ശുചിമുറികള്‍ നിര്‍മിക്കും

By Asianet NewsFirst Published Jul 8, 2016, 8:01 AM IST
Highlights

തിരുവനന്തപുരം: പൊതു ശുചിമുറികളില്ലാത്തതിനാല്‍ സ്ത്രീകള്‍ അനുഭവിക്കന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ഫലം കണ്ടു. പെട്രോള്‍ പമ്പുകളിലും റസ്റ്ററന്റുകള്‍, പൊതുസ്ഥാപങ്ങള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ ശുചിമുറികള്‍ നിര്‍മിച്ചു നല്‍കുമെന്നു ബജറ്റ് പ്രഖ്യാപനം.

ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഫ്രഷ് അപ് സെന്ററുകള്‍ തുറക്കും. കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങളായാകും ഇവയുടെ പ്രവര്‍ത്തനം. ശുചിമുറി, മുലയൂട്ടല്‍ മുറി, വെന്‍ഡിങ് മെഷീന്‍, സ്നാക് ബാര്‍ എന്നിവ അടങ്ങുന്നതാകും ഫ്രഷ് അപ് സെന്ററുകള്‍. 50 കോടി രൂപയാണു പദ്ധതിക്കായി ചെലവു പ്രതീക്ഷിക്കുന്നത്.

ഹൈടെക് ക്ലാസ് മുറി പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.  

 

click me!