പള്‍സര്‍ സുനി കൊച്ചിയില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്; തെരച്ചില്‍ വ്യാപകം

Published : Feb 22, 2017, 05:11 AM ISTUpdated : Oct 04, 2018, 08:08 PM IST
പള്‍സര്‍ സുനി കൊച്ചിയില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്; തെരച്ചില്‍ വ്യാപകം

Synopsis

അര്‍ദ്ധ രാത്രി നടിയെ തട്ടിക്കൊണ്ടുപോയ ശേഷം പള്‍സര്‍ സുനി നേരെ ആലപ്പുഴയിലേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവിടെ ചില സുഹൃത്തുക്കളെ സമീപിച്ച് പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പിറ്റേ ദിവസം കൈവശമുണ്ടായിരുന്ന മൂന്ന് പവന്റെ സ്വര്‍ണ്ണം പണയം വെച്ചു. ഇതില്‍ നിന്ന് കിട്ടിയ പണം മാത്രമാണ് കൈവശമുള്ളത്. ഇതില്‍ നിന്ന് 12,000 രൂപയാണ് വക്കാലത്ത് നല്‍കാനായി അഭിഭാഷകന് നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ബാക്കി പണം തീര്‍ന്നിട്ടുണ്ടെന്നാണ് പൊലീസിന് മനസിലായത്. ഇതിനിടെ പണം തേടി പലരെയും ഇവര്‍ സമീപിക്കുകയും ഇവരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പണം കിട്ടാത്ത സാഹചര്യത്തില്‍ ഇനിയും പത്ത് ദിവസം കൂടി ഇവര്‍ ഒളിവില്‍ തങ്ങാന്‍ ഇവര്‍ക്ക് കഴിയില്ലെന്നാണ് പൊലീസിന്റെ വിശ്വാസം.

എറണാകുളം ജില്ലയിലെ ഏതെങ്കിലും കോടതിയില്‍ ഇവര്‍ കീഴടങ്ങുമെന്നാണ് അഭ്യൂഹം. ഇതിന് മുമ്പ് ഇവരെ പിടികൂടാനാണ് അന്വേഷണ സംഘം ഇന്നലെ രാത്രിയിലെ യോഗത്തില്‍ തീരുമാനമെടുത്തത്. കൊച്ചിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. അയല്‍ ജില്ലകളിലെ കോടതിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിവി റേറ്റിംഗിൽ വൻ അഴിച്ചുപണി! ലാൻഡിംഗ് പേജ് ഇനി കണക്കിലെടുക്കില്ല; സാമ്പിൾ സൈസ് 1.2 ലക്ഷമായി ഉയർത്തണം
ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ; അമേരിക്കൻ എയർ ബേസുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്