നടിയെ തട്ടിക്കൊണ്ടുപോകല്‍: യുവനടന്റെ വീട്ടില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു

Published : Feb 22, 2017, 04:57 AM ISTUpdated : Oct 05, 2018, 02:13 AM IST
നടിയെ തട്ടിക്കൊണ്ടുപോകല്‍: യുവനടന്റെ വീട്ടില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു

Synopsis

പള്‍സര്‍ സുനിയുടെ കഴിഞ്ഞ മൂന്ന് മാസത്തെ കോള്‍ ലിസ്റ്റാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ നടിയെ തട്ടിക്കൊണ്ട് പോയ ദിവസം ഫോണ്‍ വിളിച്ച എല്ലാവരേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വിളിച്ചവരില്‍ ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഈ പരിശോധനയെ തുടര്‍ന്നാണ് കാക്കനാട് നിന്ന് ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവം നടന്ന ദിവസം ഇയാള്‍ നിരന്തരം പള്‍സര്‍ സുനിയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഇയാളെ വിളിച്ചപ്പോഴാണ് കൊച്ചിയിലെ നടന്റെ വീട്ടിലാണെന്ന് മനസിലാക്കി പൊലീസ് കസ്റ്റഡിലെടുത്തത്. എന്നാല്‍ ഇതുവരെ ഇയാളെ കേസുമായി ബന്ധപ്പെടുത്താനുള്ള ഒരു തെളിലും പൊലീസിന് ലഭിച്ചില്ലെന്നാണ് വിവരം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയും ഖത്തറും ഇടപെട്ടു, ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ
'പാർട്ടിവിട്ട എംപിമാരെ അയോഗ്യരാക്കണം'; സ്പീക്കറെ കണ്ട് അഭിഷേക് ബാനർജി