ഇന്ത്യയിലെ മികച്ച ഭരണമുള്ള നഗരം ഇതാണെന്ന് സര്‍വ്വേ

By Web DeskFirst Published Mar 15, 2018, 6:42 PM IST
Highlights
  • ഇന്ത്യയിലെ മികച്ച നഗരവും മോശം നഗരവും
  • ഇന്ത്യയിലെ മികച്ച ഭരണമുള്ള നഗരം പൂനെയെന്ന് സര്‍വ്വേ

പൂനെ: രാജ്യത്തെ മികച്ച ഭരണം കാഴ്ചവയ്ക്കുന്ന ഒന്നാമത്തെ നഗരം പൂനെയെന്ന് സര്‍വ്വേ. പത്തില്‍ 5.1 പോയന്റാണ് പൂനെക്ക് ലഭിച്ചത്. 4.6 പോയന്‍റ് നേടിയ കൊല്‍ക്കത്തയ്ക്കാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നഗരം (4.6 പോയന്‍റ് ) ഇക്കുറി മൂന്നാം സ്ഥാനത്താണ്. ബെംഗളൂരുവാണ് ഏറ്റവും മോശം ഭരണം കാഴ്ചവയ്ക്കുന്ന നഗരം. 

സമാന മാര്‍ക്ക് നേടിയ ഭുവനേശ്വർ ആണ് നാലാം സ്ഥാനത്തുള്ളത്. 4.5 പോയന്റുമായി സൂരതും 4.4 പോയന്റുമായി ദില്ലിയും അഹമ്മദാബാദുമാണ് തൊട്ടുപിന്നില്‍. 4.2 പോയന്റ് നേടിയ മുംബൈയും 4.1 പോയന്‍റ് നേടിയ റാഞ്ചിയുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ളത്. 3.0 നും 3.3 നും ഇടയില്‍ പോയന്‍റ് നേടിയ ബെംഗളൂരു,  ചണ്ഡീഗഢ്, ഡെറാഡൂൺ, പട്ന, ചെന്നൈ എന്നീ നഗരങ്ങളാണ് പട്ടികയിലെ അവസാന അഞ്ച് സ്ഥാനക്കാര്‍ .

 

മുംബൈ, ഡല്‍ഹി അടക്കം 21 നഗരങ്ങളെയാണ് വാര്‍ഷിക സര്‍വ്വേക്ക് പരിഗണിച്ചത്. ഭരണസമതി പ്രവര്‍ത്തനം വിലയിരുത്തിയുള്ള സര്‍വ്വേ  നടത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ലോകത്തിലെ മറ്റ് നഗരങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏറെ പിന്നിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. 

click me!