എവറസ്റ്റ്  കീഴടക്കിയെന്ന വ്യാജ പ്രചരണം; പൊലീസ് ദമ്പതികളുടെ ജോലി പോയി

Published : Aug 08, 2017, 09:19 AM ISTUpdated : Oct 04, 2018, 05:04 PM IST
എവറസ്റ്റ്  കീഴടക്കിയെന്ന വ്യാജ പ്രചരണം; പൊലീസ് ദമ്പതികളുടെ ജോലി പോയി

Synopsis

പുണെ: എവറസ്റ്റ് കീഴടക്കിയെന്ന്   സോഷ്യൽ മീഡിയയിലൂടെ കളള പ്രചരം നടത്തിയ ദമ്പതികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എവറസ്റ്റിന് മുകളിൽ നിൽക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചതിനാണ് പൂണെയിലെ പൊലീസ് കോൺസ്റ്റബിൾമാരായ ദിനേഷ് റാത്തോഡിയുടെയും ഭാര്യ താരകേശ്വരിയുടെയും ജോലി നഷ്ടപ്പെട്ടത്.

2016 മെയിലാണ് ദമ്പതികൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.  എവറസ്റ്റ്  കീഴടക്കിയ ആദ്യ ഇന്ത്യൻ ദമ്പതികളാണ് തങ്ങളെന്ന് പ്രചരിപ്പിച്ച ഇവരുടെ ഫോട്ടോ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. മറ്റാരുടെയോ ഫോട്ടോ ഇവര്‍ ഫോട്ടോഷോപ്പ് ചെയ്ത് തങ്ങളുടെതാക്കുകയായിരുന്നു. 

ഇതോടെ അന്വേഷണവിധേയമായി  ഇവരെ 2016  നവംബറിൽ സസ്പെൻഡ് ചെയ്തിരുന്നു.  പ്രാഥമിക അന്വേഷണത്തിലെ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ഇപ്പോൾ സർവീസിൽ നിന്ന് പിരിച്ചു വിട്ടത്.  

രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇവരെ പത്ത് വർഷത്തേക്ക് നേപ്പാൾ സർക്കാർ വിലക്കികൊണ്ട് ആഗസ്റ്റിൽ ഉത്തരവിറക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പൂണെ പൊലീസും നേപ്പാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല
മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം