പഞ്ചാബിൽ കോൺഗ്രസ് തരംഗം

By Web DeskFirst Published Mar 11, 2017, 9:41 AM IST
Highlights

പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ്  വീണ്ടും മുഖ്യമന്ത്രിയാവുകയാണ്. എന്നാൽ കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചുനൽകിയെന്ന ആരോപണം ഉയർന്ന് കഴിഞ്ഞു. പ്രതിപക്ഷത്തെ മുഖ്യപാർട്ടിയാകാനുള്ള മത്സരത്തിലാണ് എഎപിയും ശിരോമണി അകാലിദള്ളും.

ശക്തമായ ത്രികോണമത്സരം നടന്ന പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയ കോൺഗ്രസ് തന്ത്രത്തിന്റെ വിജയം. എഎപിയുടെ സാന്നിധ്യം ഭരണവിരുദ്ധവോട്ടുകൾ ഭിന്നിച്ച് പോകുമോ എന്ന ആശങ്ക വിമതരുടെ ശല്യം ഇതൊക്കെ കോൺഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തിയെങ്കിലും തരംഗത്തിൽ ഇതെല്ലാം ഒലിച്ച് പോയി. പുതിയ പരീക്ഷണമായ എഎപി വലിയ മത്സരം കാഴ്ചവച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം ജയിച്ചത് വലിയ ഭൂരിപക്ഷത്തിൽ. എന്നാൽ ആം ആദ്മി പാർട്ടിയുടേയും ശിരോമണി അകാലിദളിന്റെ വിജയിച്ച സ്ഥാനാർത്ഥികൾക്ക് കിട്ടിയത് നേരിയ ഭൂരിപക്ഷം.ഭരണവിരുദ്ധവോട്ടുകൾ ഭിന്നിക്കാതെ പോയത് എഎപിക്ക് തിരിച്ചടിയായി.  മാത്രമല്ല എഎപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിജെപി, കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് മറിച്ച് നൽകി. എഎപിയുടെ വിജയം ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഈ നീക്കം. എന്നാൽ ഈ വോട്ട് മറിച്ച് നൽകൽ ശിരോമണിഅകാലിദൾ ബിജെപി സഖ്യത്തിൽ വിള്ളലുണ്ടാക്കും. ഇപ്പോൾ തന്നെ ഉലഞ്ഞ് നിൽക്കുന്ന ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയോടെ കൂടുതൽ വഷളാകും. കോൺഗ്രസിന്റെ മുന്നേറ്റം തിരിച്ചറിയാൻ കഴിയാത്ത എഎപിക്ക് പാർട്ടിക്കുള്ളിലെ തർക്കങ്ങളും തിരിച്ചടിയായി.

 

click me!