
കൊച്ചി: പുതുവൈപ്പിലെ ജനങ്ങളുടെ ആശങ്കകൾ ന്യായമെന്ന് വിദഗ്ദ്ധ സമിതി . സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടേതാണ് റിപ്പോർട്ട് . ഹരിതട്രൈബ്യൂണലിൽ റിപ്പോർട്ട് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അനുമതി നൽകുമ്പോൾ പറഞ്ഞ ചട്ടങ്ങൾ പലതും ഐഒസി പാലിച്ചിട്ടില്ലെന്നും ദുരന്ത നിവാരണപദ്ധതി പുനഃപരിശോധിക്കണമെന്നും റിപ്പോര്‍ട്ട പറയുന്നു. നിലവിൽ ഐഒസി പണിത മതിൽ പൊളിക്കാൻ നിർദ്ദേശം. മണൽഭിത്തി പോലുള്ളവ പരീക്ഷിക്കണമെന്നും ശുപാർശ . മേൽനോട്ടം വഹിക്കാൻ സംയുക്തസമിതി രൂപീകരിക്കണം .
ആവശ്യങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നും പ്ലാന്‍റ് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും പുതുവൈപ്പ് സമരസമിതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam