
കോഴിക്കോട്: കോഴിക്കോട് സെൻട്രൽ മാർക്കറ്റ് പൊളിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളതെന്ന് പിവി അന്‍വര്‍,. അവിടെ ജോലി ചെയ്യുന്നവരുടെ തൊഴിൽ പരിപൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് മാർക്കറ്റ് പൊളിക്കുന്നതെന്ന ചോദ്യത്തിന് കോർപ്പറേഷന് മറുപടി ഇല്ല നഗരത്തിലെ ഏറ്റവും വില കൂടിയ പ്രദേശമെന്ന നിലക്ക് ഈ ഭൂമി അടിച്ചെടുക്കണം മാർക്കറ്റ് പൊളിച്ച് പേരിനൊരു മാർക്കറ്റ് സ്ഥാപിക്കണം ഒരാൾക്കും ഒന്നും അറിയില്ല എല്ലാം മൂടിവച്ച് ഒരു ഹൈടെക് മാർക്കറ്റ് പണിയുമെന്ന് പറയുന്നു
ആദ്യത്തെ പ്രശ്നം ഇവിടെ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നമാണ് സിഐടിയു നേതാക്കളെയൊക്കെ ഭരണ വർഗം സ്വാധീനിക്കുന്നുവെന്നാണ് പറയുന്നത് തൊഴിലാളി വഞ്ചനാപരമായ തീരുമാനം ഉണ്ടാകരുതെന്ന് തൊഴിലാളി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾ ആരുടെയും അടിമയല്ല ഹൈടെക്കിൽ പോയി മാത്രേ മീൻ വാങ്ങൂ എന്ന് പറയുന്നവർക്ക് നിരവധി ഓപ്ഷനുകളുണ്ട് പാവപ്പെട്ടവന് അവനവൻ്റെ കയ്യിലുള്ള പണത്തിന് മത്സ്യം വാങ്ങി പോകാനുള്ള ഏക സ്ഥലമാണിത് ആർക്കാണ് എയർ കണ്ടീഷൻ വേണ്ടത് തൊഴിലാളികളെ ഇവർ മറന്നു, തൊഴിലാളികളുടെ മാനസീകാവസ്ഥ മറന്നു പതിറ്റാണ്ടുകളായി ഇവിടെ കച്ചവടം ചെയ്യുന്ന പല രീതിയിലുള്ള മനുഷ്യരുണ്ട് ഇവരെങ്ങോട്ട് പോകും മരുമകൻ മന്ത്രിയും മേയറും ഇതിന് മറുപടി പറയണമെന്നു് പിവി അന്‍വര്‍ ആവശ്യപ്പെട്ടു.
ജീവൻ പോയാലും മാർക്കറ്റ് നിലനിർത്താനുള്ള ശ്രമത്തിനൊപ്പം നിൽക്കും ഈ മാർക്കറ്റ് ഇങ്ങനെ തന്നെ നിലനിർത്തണം റിയൽ എസ്റ്റേറ്റ് താൽപര്യമാണ്, ജനങ്ങളുടെ താൽപര്യമല്ല എവിടെയാണ് ആത്മാർത്ഥത, പണമുണ്ടാക്കുക മുതലാളിമാരുടെ പാർടനർമാരെ ഇവിടെ കുടിയിരുത്തുക അതാണ് ലക്ഷ്യം തൊഴിലാളികൾ തയ്യാറായാൽ മുന്നിൽ നിന്ന് പ്രക്ഷോഭം നടത്താനും നിയമനടപടിക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam