
കോഴിക്കോട്: നിലമ്പൂര്‍ എംഎൽഎ പി.വി. അൻവറിന്‍റെ ഉടമസ്ഥതയിലുള്ള പാർക്കിന്‍റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് യുവാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവന്പാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. താമരശേരി സിഐയ്ക്കാണ് അന്വേഷണ ചുമതല.
തിരുവോണ ദിവസമാണ് നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘം വിനോദസഞ്ചാരത്തിനെത്തിയ നാല് യുവാക്കളെ മർദിച്ച് അവശരാക്കിയത്. പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam