പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അംഗീകാരമില്ല:  കോഴിക്കോട് ഡിഎംഒ

By web deskFirst Published Nov 18, 2017, 9:26 AM IST
Highlights

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ഡിഎംഒ. ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിനായി ആരോഗ്യവകുപ്പ് എന്‍ഒസി അനുവദിച്ചിട്ടില്ലെന്നാണ് പുതിയ വിവരാവകാശരേഖ തെളിയിക്കുന്നത്. 

പാര്‍ക്കിനുള്ള അനുമതി സംബന്ധിച്ച് ഹൈക്കോടതി ഡിഎംഒയുടെ നിലപാട് തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് അനുമതിയില്ലാത്ത കാര്യം ആരോഗ്യവകുപ്പ് കോടതിയെ അറിയിച്ചത്. വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. 

നേരത്തെ ആദായനികുതി വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറച്ച് വച്ചാണ് പി.വി.അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നത് എന്ന വിവരം പുറത്ത് വന്നിരുന്നു. പാര്‍ക്കില്‍ ഓഹരിയുള്ള രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവെച്ചു എന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. 

ഇതിന് പുറകെയാണ് അന്‍വറിന്റെ പാര്‍ക്കിന് എന്‍ഒസി ഇല്ലെന്ന വിവരം പുറത്തെത്തുന്നത്. വാട്ടര്‍ തീം പാര്‍ക്ക് നിയമ വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് എംഎല്‍എയും പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്തും നിലപാടെടുത്തിരുന്നു. 

click me!