അഴിമതി തടയാന്‍ ഖത്തറില്‍ ഓഡിറ്റ് ബ്യൂറോ രൂപീകരിക്കുന്നു

Published : Oct 29, 2016, 08:03 PM ISTUpdated : Oct 05, 2018, 03:14 AM IST
അഴിമതി തടയാന്‍ ഖത്തറില്‍ ഓഡിറ്റ് ബ്യൂറോ രൂപീകരിക്കുന്നു

Synopsis

പൊതുമേഖലയിലെ അഴിമതിക്കെതിരെ സ്റ്റേറ്റ് ഓഡിറ്റ് ബ്യുറോ രൂപീകരിക്കാനുള്ള പുതിയ നിയമത്തിനു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തന്നെയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഓഡിറ്റ് ബ്യുറോ, അമീറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പു വരുത്തുന്നതായിരിക്കും പുതിയ നിയമം. 

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ പൊതു ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പദ്ധതി നടത്തിപ്പുകളും ഓഡിറ്റ് ബ്യുറോയുടെ നിരീക്ഷണത്തിന് വിധേയമാകും. 1995 മുതല്‍ രാജ്യത്ത് ഓഡിറ്റ് ബ്യുറോ നിലവിലുണ്ടെങ്കിലും പരിശോധനാ വിഭാഗത്തിന്റെ പ്രവര്‍ത്തന പരിധി പുതിയ നിയമത്തോടെ കൂടുതല്‍ വിപുലമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി