ഖത്തറില്‍ തടവുകാരെ മോചിപ്പിക്കും

Web Desk |  
Published : May 31, 2017, 12:08 AM ISTUpdated : Oct 04, 2018, 04:20 PM IST
ഖത്തറില്‍ തടവുകാരെ മോചിപ്പിക്കും

Synopsis

ദോഹ: റംസാന്‍ പ്രമാണിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടാത്ത തടവുകാരെ മോചിപ്പിക്കാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടു. പുണ്യമാസത്തില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാനും വിശുദ്ധിയിലേക്ക് നയിക്കാനും അവസരം നല്‍കാനാണ് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്.

അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ് പ്രകാരം വലിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടാത്തവരും ശിക്ഷാ കാലാവധിയില്‍ പകുതിയെങ്കിലും പൂര്‍ത്തിയാക്കിയവരെയുമാണ് പൊതുമാപ്പ് നല്‍കി ജയിലില്‍ നിന്നും വിട്ടയക്കുക. ജയിലിലെ നല്ല നടപ്പു കൂടി പരിഗണിച്ചായിരിക്കും വിട്ടയക്കാനുള്ള തടവുകാരെ തെരഞ്ഞെടുക്കുന്നത്. വര്‍ഷത്തില്‍ ദേശീയ ദിനത്തിലും റംസാനിലും രണ്ടു തവണയാണ് അമീര്‍ പൊതുമാപ്പ് നല്‍കി തടവുകാരെ മോചിപ്പിക്കാറുള്ളത്. ഇന്ത്യന്‍ എംബസിയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 194 തടവുകാരാണ് വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നത്. ഇവരില്‍ കൂടുതലും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് തടവ് ശിക്ഷ അനുഭവിക്കുന്നവരാണ്. അതേസമയം എത്ര തടവുകാരെയാണ് വിട്ടയക്കുക എന്നതുള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നടപടിക്രമങ്ങള്‍ക്ക് ശേഷം പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ഇന്ത്യന്‍ എംബസിയെ പിന്നീട് അറിയിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി