
തിരുവനന്തപുരം: ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രാസ് ഐഐടിയിലെ എയ്റോസ്‌പേസ് പിച്ച്ഡി വിദ്യാര്‍ത്ഥി സൂരജിനെ മര്‍ദ്ദനമേറ്റ സംഭവത്തിലാണ് മുഖ്യമന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സംഭവത്തെ അപലപിച്ചത്. നമുക്ക് ഇഷ്‌ടമുള്ളത് കഴിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഒരു ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് സംഭവം തികച്ചും അപലപനീയമാണെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബീഫ് കഴിക്കുന്നതിനെതിരായ അസഹിഷ്‌ണുത നമ്മുടെ ഭരണഘടനയോടുകൂടിയുള്ളതാണ്. സംഭവത്തില്‍ ശക്തമായി ഇടപെടാന്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam