വൃദ്ധ ദമ്പതികളുടെ ഭൂമി തട്ടാന്‍ ക്വാറി ഉടമകള്‍ക്ക് പഞ്ചായത്തിന്റെ ഒത്താശ

By Web DeskFirst Published Jul 30, 2016, 4:33 AM IST
Highlights

പാരമ്പര്യ സ്വത്തായി ലഭിച്ച 37 സെന്‍റ് ഭൂമിയില്‍ വീ‍ട് നിര്‍മ്മിക്കാന്‍ അനുമതി തേടിയാണ് തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ വെള്ളായനിക്കോട് സ്വദേശി അപ്പച്ചനും ഭാര്യ ഗ്രേസിയും സമീപിച്ചത്. സമീപത്ത് കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചുകൊണ്ട് സെക്രട്ടറി കത്തും നല്‍കി. എന്നാല്‍ വീട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ക്വാറിയില്‍ നിന്ന് മതിയായ ദൂരമുണ്ട്. ഇതേ കാലയളവില്‍ നിരവധി വീടുകള്‍ ഈ പരിസരത്ത് നിര്‍മ്മിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും സെക്രട്ടറി കടുംപിടുത്തം തുടര്‍ന്നു.

വാര്‍ഡ് മെമ്പറുടെ നിയന്ത്രണത്തിലുള്ള ക്വാറിയ്‌ക്കായി പഞ്ചായത്ത് ഒത്തുകളിയ്‌ക്കുകയാണെന്നാണ് അപ്പച്ചന്‍റെ പരാതി. പാറ പൊട്ടിക്കാനായി വെടിമരുന്ന് സൂക്ഷിക്കുന്നത് ക്വാറിയോട് ചേര്‍ന്ന വനപ്രദേശത്താണ്. സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്ന് കര്‍ശന നിയമമുള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതൊടൊപ്പമാണ് സ്വന്തം മണ്ണില്‍ തലചായ്‌ക്കാനൊരു കൂരയെന്ന  അപ്പച്ചന്‍റെ  അവകാശം തടഞ്ഞു വയ്‌ക്കുന്നതും.

click me!