കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാവും

By Web DeskFirst Published Jul 30, 2016, 3:52 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രാദേശിക എതിര്‍‍പ്പുകളെ തുടര്‍ന്നാണ് ലളിതക്ക് മത്സരത്തില്‍ നിന്നും പിന്‍മാറേണ്ടിവന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെപിസിഎസി ലളിതക്ക് സാംസ്കാരിക വകുപ്പിന് കീഴിലുള്ള പ്രമുഖമായ ഒരു സ്ഥാപനത്തിന്റെ ചുമതല നല്‍കുന്ന കാര്യം സിപിഎമ്മിന്റെ ആലോചനയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ആസ്ഥാനമായുള്ള സംഗീത നാടക അക്കാദമിയുടെ  അധ്യക്ഷ പദവി നല്‍കാനുള്ള തീരുമാനം. സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷകനായി സാഹിത്യകാരന്‍ വൈശാഖനെ നിയമിക്കും‍. 

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ബീനാപോള്‍ മുന്‍ സര്‍ക്കാരിന്റെ സമയത്താണ് അക്കാദമി വിട്ടത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യ സംഘാടകയായിരുന്നു ബീനാപോള്‍. മുന്‍ സ‍ര്‍ക്കാരുമായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായുമുള്ള അഭിപ്രയ വ്യത്യാസമായിരുന്നു ബീനാപോളിന്റെ പടിയിറക്കത്തിന് കാരണം. ബിനാപോളിനെ അക്കാദമിയുടെ വൈസ് ചെയര്‍മാനാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്ഥാനം ഏറ്റെടുക്കാന്‍ ബീനാപോളും സന്നദ്ധ അറിയിച്ചിട്ടുണ്ട്. പ്രശസ്ത നാടന്‍ പാട്ടുകാരന്‍ സിജി കുട്ടപ്പന്‍ ഫോക്‍ലോര്‍ അക്കാദിയുടെ അധ്യക്ഷ പദവിയലെത്തും. നിയമനങ്ങള്‍ സംബന്ധിച്ച ഉത്തരവുകള്‍ തിങ്കളാഴ്ച പുറത്തിറങ്ങും.
 

click me!