ക്വാറി ഉടമകളുടെ സമരം പിന്‍വലിച്ചു

Published : Jan 04, 2017, 04:35 PM ISTUpdated : Oct 05, 2018, 01:21 AM IST
ക്വാറി ഉടമകളുടെ സമരം പിന്‍വലിച്ചു

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകള്‍ കഴിഞ്ഞ 10 ദിവസമായി തുടര്‍ന്നു വന്ന സമരം പിന്‍വലിച്ചു. ക്വാറി ലൈസന്‍സിനുള്ള പാരിസ്ഥിതിക അനുമതി വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും നടത്തി വന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്വാറി ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തിനും വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വിധിയുടെ പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ 80 ശതമാനത്തോളം ക്വാറികളും പ്രവര്‍ത്തനം നിര്‍ത്തി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന ക്വാറി ഉടമകളുടെ ആവശ്യവും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാഞ്ഞെത്തി ഫ്ലയിംഗ് സ്ക്വാഡ്, പരിശോധന പൂർത്തിയാക്കി; ആദ്യ പ്രതികരണം 'വോട്ടിന് നോട്ട് ആരോപണം വയോധിക നിഷേധിച്ചു, പണം കയ്യിലുണ്ടായിരുന്നത്'
അടൂരിലെ ലഘുലേഖ വിവാദം; യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിര്‍ദേശം, 'തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി'