വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കി. ഒഡിഷയിൽ 26 ട്രെയിനുകൾ റദ്ദാക്കുകയും 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ 48,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ചെന്നൈ: അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കര തൊടാനൊരുങ്ങുന്നു. വലിയ രീതിയിൽ വിമാന സർവ്വീസുകൾക്ക് മാറ്റമുണ്ടാകുമെന്ന അറിയിപ്പുമായി എയർ ഇന്ത്യ. ഒക്ടോബർ 28ന് വിജയവാഡ, വിശാഖപട്ടണം വിമാന സർവീസുകളെ അർണബ് ചുഴലിക്കാറ്റ് ബാധിച്ചേക്കും. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നാണ് വിമാനകമ്പനി നൽകുന്ന നിർദേശം. ഒഡിഷയിൽ 26 ട്രെയിൻ സർവീസുകളാണ് അർണബ് ചുഴലിക്കാറ്റ് മൂലം റദ്ധാക്കിയത്. ഇതിന് പുറമേ നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഒഡിഷയിൽ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 48000 ആളുകളെയാണ് ഇവിടെ മാറ്റി പാർപ്പിച്ചു. ഇൻഡിഗോ, ആകാശ എയർ , എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവ സർവീസുകൾ റദ്ദാക്കിയതായി വിമാന കമ്പനികൾ വിശദമാക്കുന്നത്. നിരവധി സർവീസുകൾ റദ്ദാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇൻഡിഗോ സർവീസുകൾ പൂർണമായും നിർത്തിവച്ചു .

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വ്യാമയാന സുരക്ഷ വിലയിരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരയോഗം ചേർന്നു.സ്ഥിതി വിലയിരുത്തി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് രണ്ടായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് 12 എൻ ഡി ആർ എഫ്, 10 എസ് ഡി ആർ എഫ് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം