പ്രഭാത സവാരിക്കിടെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ ഡോക്ടറെ കണ്ടെത്തി

By Web DeskFirst Published Mar 7, 2017, 7:15 PM IST
Highlights

ആലത്തൂരിൽ നിന്ന് പ്രഭാത സവാരിക്കിടെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ ഡോക്ടറെ കണ്ടെത്തി. സിനിമാക്കഥകളെ വെല്ലുന്ന അന്വേഷണത്തിനൊടുവിലാണ് ഡോ. സുധാകർ ബാബുവിനെ കണ്ടെത്തിയത്. ഭൂമി ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് തിരുപ്പതി സ്വദേശിയായ ഡോക്ടറെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ.

ഭാഷയും ദേശവും ദൂരവുമൊക്കെ പ്രതിബന്ധങ്ങളായെങ്കിലും, കേരള പോലീസിന്‍റെ തൊപ്പിയിലെ മറ്റൊരു പൊൻ തൂവലായി കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ  കണ്ടെത്തൽ. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യിസ്റ്റായ ഡോക്ടറെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാറിലെത്തിയ സംഘം തട്ടിക്കൊഡോ. സുധാകർ ബാബുവിനെ ണ്ടു പോയത്. ആന്ധ്രയിലെ JNN ചാരിറ്റബിൾ ആശുപത്രി ഉടമ സുരേഷുമായി ചേർന്ന് നടത്തിയ ഭൂമി ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകലിനും തുടർന്നുള്ള ക്രൂരമായ മർദ്ദനത്തിനും പിന്നിൽ. ഭൂമി വാങ്ങി നൽകാൻ സുരേഷിന് ഡോ. സുധാകർ ബാബു 48 ലക്ഷം രൂപ നൽകി. ഇത് തിരികെ നൽകാതായതോടെ കോടതി ഇടപെട്ട് സുരേഷിന്‍റെ കോടികൾ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടാൻ ഉത്തരവിട്ടു. ഇതിലുള്ള വിരോധം തീർക്കാനാണ് ഡോക്ടറെ തട്ടിക്കൊണ്ടു പോയത്. ചുവന്ന കാറിൽ ഡോക്ടറെ കട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന പാൽ വിതരണക്കാരന്‍റെ മൊഴി മാത്രമായിരുന്നു കേസന്വേഷിക്കുമ്പോൾ പോലീസിനു മുന്നിലുണ്ടായിരുന്നത്.

ഭൂമി ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചതോടെ ഈ വഴിക്കായി അന്വേഷണം. സാങ്കേതിക വിദ്യയും അന്വേഷണ മികവും സമന്വയിച്ചപ്പോൾഅന്നുതന്നെ പ്രതികളെക്കുറിച്ചും. ഇവരുടെ യാത്രാ വഴികളെക്കുറിച്ചും വ്യക്തമായ ധാരണ കിട്ടി. ഒടുവിൽ പോലീസ് പിൻതുടരുന്നെന്നറിഞ്ഞ് പ്രതികൾ ആശയക്കുഴപ്പത്തിലായ തക്കത്തിന് രക്ഷപ്പെട്ടോടുകയായിരുന്നെന്ന് ഡോ സുധാകർ ബാബു പറഞ്ഞു.

ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ ജലീൽ, അശോക് കുമാർ, ജയകുമാർ, സുനിൽ, കൃഷ്ണദാസ്, രാജീവ് എന്നിവർ ശേഖരിച്ച പ്രതികളുടെ യാത്രാ വിവരങ്ങളാണ് കേസിൽ നിർണായകമായത്.   കൊല്ലങ്കോട് സി ഐ സലീഷും ആലത്തൂർ സിഐ എലിസബത്തും ഡോക്ടറെ കണ്ടെത്തുന്നതിന് നേതൃത്വം നൽകി.ആന്ധ്ര സ്വദേശി ആനന്ദിനെ അന്വേഷണ സംഘം പിടികൂടി. മുഖ്യ പ്രതിയായ സുരേഷിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ പിആർഒ ആണ് ആനന്ദ്. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. 10 പേരാണ് കേസിലെ പ്രതികൾ.

click me!