പേടിയോടെ നാട്; വീടിന് മുന്നിലെ ചായ്പിൽ കിടന്ന വയോധികയെ ക്രൂരമായി ആക്രമിച്ച് തെരുവുനായ, പേവിഷബാധ സ്ഥിരീകരിച്ചു

Published : Nov 04, 2025, 03:30 PM IST
rabies confirmed

Synopsis

പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പട്ടിയുടെ കടിയേൽക്കുകയോ മറ്റെന്തെങ്കിലും സംശയമുള്ളവർ പേ വിഷബാധയ്ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്നും ഡോക്ടർ അറിയിച്ചു.

പാലക്കാട്: വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക്‌ പേ വിഷബാധ ലക്ഷണങ്ങൾ. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കിടപ്പു രോഗിയായ പുളിമ്പറമ്പ് വിശാലം (55) തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുൻവശത്തെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്നു വിശാലം ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയിൽ മാരകമായ അവസ്ഥയിലായ വിശാലത്തിന്റെ നിലവിളി കേട്ട് പരിസരത്തുള്ളവർ ഓടിയെത്തുമ്പോഴേക്കും നായ മറ്റൊരു ഭാഗത്തേക്ക് ഓടിമറഞ്ഞു. പിന്നീട് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. തുടർന്ന് പട്ടിയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ എത്തിച്ച പരിശോധന നടത്തിയതിൽ ആണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതിനിടെ കമ്മാന്തറയിൽ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടുമൂന്നു ദിവസമായി പശുക്കുട്ടിക്ക് പനിയും ഭക്ഷണം എടുക്കാതെയും തുടർന്നതിനാൽ വടക്കഞ്ചേരി വെറ്റിനറി സർജൻ പി ശ്രീദേവി പരിശോധന നടത്തിയതിൽ ആണ് പശുക്കുട്ടിക്കും രോഗലക്ഷണം ഉള്ളതായി സംശയിക്കുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പട്ടിയുടെ കടിയേൽക്കുകയോ മറ്റെന്തെങ്കിലും സംശയമുള്ളവർ പേ വിഷബാധയ്ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്നും ഡോക്ടർ അറിയിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്