
ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി പദവിക്കായി സമ്മർദ്ദം ശക്തമാക്കാൻ ഡികെ ഗ്രൂപ്പ്.കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ ശിവകുമാർ സന്നദ്ധത പ്രകടിപ്പിച്ചു.ഒരു പദവിയിലും ദീർഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡികെ പറഞ്ഞു.സിദ്ധരാമയ്യക്കെതിരെ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചു.പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്.രണ്ടര കൊല്ലത്തിനുശേഷം മുഖ്യമന്ത്രിമാറ്റം എന്ന ഉടമ്പടി തെറ്റിച്ചതിൽ അദ്ദേഹത്തിന് അമർഷമുണ്ട്
എന്നാല്‍ സിദ്ധരാമയ്യക്ക് കുലുക്കമില്ല.മന്ത്രിസഭ പുനസംഘടനയ്ക്കുള്ള നീക്കം അദ്ദേഹം ശക്തമാക്കി.ഹൈക്കമാന്റുമായുള്ള ചർച്ചയിലും സിദ്ധരാമയ്യക്ക് മേൽക്കൈയുണ്ട്.ഡി.കെക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഹൈക്കമാൻഡ് നിഷേധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam