റഫാൽ ഇടപാട്: അവകാശലംഘനനോട്ടീസിൽ ഇന്ന് തീരുമാനം

By Web DeskFirst Published Jul 24, 2018, 6:21 AM IST
Highlights
  • പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് നല്കണോ എന്നതാണ് ആലോചന

ദില്ലി: റഫാൽ യുദ്ധവിമാന ഇടപാടിൽ അവകാശലംഘന നോട്ടീസ് നല്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും. പാർട്ടിയിലെ നിയമവിദഗ്ധരുമായി ചർച്ച ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് നല്കണോ എന്നതാണ് ആലോചന. 

കേരളത്തിലെ അടക്കം മഴക്കെടുതിയിൽ നാളെ പാർലമെന്‍റിൽ പ്രത്യേക ചർച്ച നടക്കും. അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ലോക്സഭ പരിഗണിക്കും. ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വ്യവസ്ഥ കർശനമാക്കുന്ന ബില്ല് രാജ്യസഭ പാസാക്കിയിരുന്നു. ടിഡിപി എം.പിമാരുടെ പ്രതിഷേധം ഇന്നും തുടരും. സഭ തടസ്സപ്പെടുത്താതെ ഇരിപ്പിടത്തിൽ പ്ലക്കാർഡുയർത്തിയാവും പ്രതിഷേധം. 

click me!