ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സീനിയര്‍ വിദ്യാർഥികൾക്ക്​ 13.5 ലക്ഷം രൂപ പിഴ

Published : Nov 19, 2017, 12:48 PM ISTUpdated : Oct 05, 2018, 04:04 AM IST
ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സീനിയര്‍ വിദ്യാർഥികൾക്ക്​ 13.5 ലക്ഷം രൂപ പിഴ

Synopsis

പട്ന: തുടർച്ചയായി ജൂനിയർ വിദ്യാർഥികളെ റാഗിങിന്​ വിധേയരാക്കിയ മെഡിക്കൽ വിദ്യാർഥിനികൾക്ക്​ 13.5 ലക്ഷം രൂപ പിഴയിട്ടു. ബീഹാറി​ലെ ദർബംഗ മെഡിക്കൽ കോളജിലെ 54 വിദ്യാർഥിനികൾക്കാണ്​ ഒന്നിച്ച്​ ഇത്രയും തുക കോളജ്​ അധികൃതർ പിഴയിട്ടത്​. ഒാരോ വിദ്യാർഥിയും കാൽ ലക്ഷം രൂപ വീതമാണ്​ പിഴയായി കൊടുക്കേണ്ടത്​. റാഗിങിന്​ ഇരയായ വിദ്യാർഥികൾ മെഡിക്കൽ കൗൺസിലിന്​ നൽകിയ പരാതിയെ തുടർന്നാണ്​ നടപടി.

മെഡിക്കൽ കൗൺസിൽ കോളജ്​ അധികൃതരോട്​ നടപടിക്ക്​ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കൗൺസിലിൽ നിന്ന്​ ഇ.മെയിലായി എത്തിയ നിർദേശത്തെ തുടർന്നാണ്​ നടപടിയെന്ന്​ പ്രിൻസിപ്പൽ ഡോ. രബീന്ദ്രകുമാർ സിൻഹ പറഞ്ഞു. എന്നാൽ ആരോപണ വി​ധേയരുടെയോ ഇരകളുടെയോ വിവരം ​കോളജ്​ പുറത്തുവിട്ടിട്ടില്ല. പിഴ ചുമത്തുന്നതിന്​ മുമ്പായി പഴയ ഗേൾസ്​ ഹോസ്​റ്റലിൽ താമസിക്കുന്ന മൂന്നാം സെമസ്​റ്റർ വിദ്യാർഥിനികളെ  ചോദ്യം ചെയ്​ത്​ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും കോളജ്​ അധികൃതർ വ്യക്​തമാക്കി. 

അതേസമയം ഒന്നാം സെമസ്​റ്ററിലെ ഒരു വിദ്യാർഥിനിയും റാഗിങ്​ പരാതിയുമായി കോളജ്​ അധികൃതർക്ക്​ മുമ്പിൽ എത്താത്തത്​ അവരെ കുഴക്കുന്നുണ്ട്​. അതുകൊണ്ട്​ തന്നെ ഒന്നും മൂന്നും സെമസ്​റ്ററിലെ വിദ്യാർഥിനികൾക്ക്​ ഒന്നിച്ചാണ്​ പിഴ ചുമത്തിയത്​. റാഗിങ്​ വിരുദ്ധനിയമപ്രകാരം വിവരങ്ങൾ മറച്ചുവെച്ചതിനാണ്​ ഒന്നാം സെമസ്​റ്ററിലുള്ളവർക്കും പിഴയിട്ടതെന്ന്​ പ്രിൻസിപ്പൽ പറയുന്നു. പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടാതെയാണ്​ മെഡിക്കൽ കൗൺസിൽ നടപടിക്ക്​ നിർദേശിച്ചത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ